26 March, 2025 07:30:08 PM


ഗ്രാവ്, പെരുനിലം പാടശേഖരങ്ങളിലെയും നെല്ല് ശേഖരണത്തിന് ധാരണയായി



കോട്ടയം: കിഴിവിനെ ചൊല്ലി തർക്കത്തിലായിരുന്ന കോട്ടയം നാട്ടകത്തെ 300 ഏക്കർ വരുന്ന ഗ്രാവ്, 66 ഏക്കറുള്ള പെരുനിലം പാടശേഖരങ്ങളിൽ നെല്ല് എടുക്കാൻ ധാരണ. ഇവിടെ  രണ്ട് കിലോ കിഴിവിൽ ആണ് നെല്ല് ഏറ്റെടുക്കാൻ മില്ല് ഉടമകളുമായി  ധാരണയായത്. മുൻകാലങ്ങളിൽ കഴിവില്ലാതെ മില്ലുകാർ ഏറ്റെടുത്ത പാടശേഖരങ്ങളിൽ ഇത്തവണ കൊയ്ത്ത് നടന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും നെല്ല് ഏറ്റെടുക്കാതെ, വേനൽ മഴ എത്തും വരെ സംഭരണം വൈകിപ്പിച്ചതാണ് ഈ ദുരവസ്ഥയിലേക്ക് തങ്ങളെ എത്തിച്ചത് എന്ന് കർഷകർ പറഞ്ഞു.  

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് സംഘം ഇന്ന് പാടശേഖരങ്ങൾ സന്ദർശിച്ച് കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. വിഷയത്തിൽ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914