21 April, 2025 09:08:40 AM


പത്താമുദയ ദിനത്തിൽ പത്തിന പദ്ധതി ഉദ്ഘാടനവുമായി കുറവിലങ്ങാട് കൃഷി ഭവൻ



കുറവിലങ്ങാട് : കുറവിലങ്ങാട് കൃഷി ഭവന്റെ നേതൃത്വത്തിൽ പത്താമുദയ ദിനത്തിൽ പത്തിന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.


1. ഞാറ്റുവേല പതാക ഉയർത്തൽ 
ശ്രീമതി സന്ധ്യ സജികുമാർ - ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ

 കൃഷി പണികൾക്ക് തുടക്കം കുറിക്കുവാനും , വിത്തുകളും, വിളകളും, ശേഖരിക്കുവാനും പരമ്പരാഗതമായി കർഷകർ സ്വീകരിച്ചു വരുന്ന കർഷക ചക്രമാണ് ഞാറ്റുവേല . 27 ഞാറ്റുവേലകളും ഉൾപ്പെടുന്ന കാർഷിക ചക്രം ആലേഖനം ചെയ്ത പതാക ശുഭകാര്യങ്ങൾക്ക് പ്രാധാന്യമർഹിക്കുന്ന കൃഷിപണികൾക്ക് ആരംഭം കുറിച്ചിരുന്ന പത്താമുദയ നാളിൽ ഉയർത്തുന്നതോടെ കാർഷിക സംസ്കാരത്തിൻ്റെ ഔന്നത്യം പുതു തലമുറക്ക് കൈമാറപ്പെടുന്നു .
2. നവീകരിച്ച കൃഷിഭവൻ ഓഫീസ് ഉദ്ഘാടനം 
ശ്രീമതി മിനി മത്തായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കാർഷിക മേഖലയുടെ ആശ്രയ ഭവനവും കർഷകരുടെ ആലോചനകൾക്കും പ്രവർത്തനങ്ങൾക്കും വേദിയുമാവുന്ന  നവീകരിച്ച കൃഷിഭവൻ  നാടിന് സമർപ്പിക്കുന്നു.
3. കുടിവെള്ള ശുദ്ധീകരണ ഉപകരണ സമർപ്പണം
ശ്രീമതി അൽഫോൻസാ ജോസഫ് - ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കൃഷിഭവനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഏവർക്കും ആവശ്യമായ കുടിവെള്ളം ഏറ്റവും ശുദ്ധമായി ലഭ്യമാക്കുന്നതിനായി കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് കൃഷി ഭവന് നല്കുന്ന സ്നേഹ സമ്മാനം

4.ലാപ്ടോപ്പ് & പ്രിൻ്റർ എന്നിവയുടെ സമർപ്പണം
ശ്രീമതി നിർമ്മല ജിമ്മി - ജില്ലാ പഞ്ചായത്ത് അംഗം / മുൻ പ്രസിഡൻ്റ്.

കാർഷിക മേഖലയും കാലഘട്ടത്തിനനുസരിച്ച് പ്രവർത്തന മികവിലാവുന്നതിനായി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ ലാപ്ടോപ്പ് & പ്രിൻ്റർ എന്നിവ സമർപ്പിക്കുന്നു.

5. നവീകരിച്ച വിളആരോഗ്യ കേന്ദ്രം ഉദ്ഘാടനം
ശ്രീ പി സി കുര്യൻ - ബ്ളോക്ക് പഞ്ചായത്ത് അംഗം / മുൻ ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

കുറവിലങ്ങാട് കൃഷിഭവൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന വിള ആരോഗ്യ കേന്ദ്രം - കർഷകരുടെ പഠന ശാലയായി പ്രയോജനപ്പെടുത്തക്ക വിധത്തിൽ ക്രമീകരിച്ചതിൻ്റെ ഉദ്ഘാടനം നടത്തപ്പെടുന്നു.

6. സെമിനാർഹാൾ നാമകരണം 
ശ്രീ ജോ ജോസ് ചിറത്തടം - പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയം

2023-24 വർഷത്തിൽ സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി സംസ്ഥാനത്തിന് മാതൃക ആയി കുറവിലങ്ങാട് കൃഷിഭവനിൽ 100 പദ്ധതികൾ നടപ്പിലാക്കിയതിൻ്റെ ഓർമ്മക്കായി സെമിനാർ ഹാളിന് "ഞങ്ങളും കൃഷിയിലേക്ക് @ 100 " എന്ന് നാമകരണം ചെയ്യുന്നു.

7. മുഖ്യമന്ത്രിയുടെ സമഗ്ര പച്ചക്കറി കൃഷിയഞ്ജം പദ്ധതി ഉദ്ഘാടനം
ശ്രീമതി സിന്ധു കെ മാത്യു - അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ഉഴവൂർ

പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തയിൽ സംസ്ഥാനത്തെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന  സർക്കാർ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് പത്താമുദയ പരിപാടിയിൽ പങ്കെടുക്കുന്ന ഏവർക്കും ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം  ചെയ്യുന്നു .

8. ഓണവിഭവങ്ങൾ അടുക്കളത്തോട്ടത്തിൽ നിന്നും ലോഗോ പ്രകാശനം
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ - എം എൻ രമേശൻ, ടെസി സജീവ്, വിനു കുര്യൻ, ഡാർലി ജോജി, കമലാസനൻ ഇ കെ, ജോയ്സ് അലക്സ്, ലതിക സാജു, രമാ രാജു, ബിജു ജോസഫ് , ബേബി തൊണ്ടാംകുഴി, ജോസഫ് എം എം

നമ്മുടെ കൃഷി,നമ്മുടെ ആരോഗ്യം, 
നമ്മുടെ ഭക്ഷണം, നമ്മുടെ മരുന്ന് എന്ന ആശയത്തെ കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെയും - കാർഷിക വികസന സമിതിയുടെയും സംയുക്ത സംരംഭമാക്കി 2025 വർഷത്തിലെ ഓണവിഭവങ്ങൾ അടുക്കളത്തോട്ടത്തിൽ ഉത്പാദിപ്പിക്കുക എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യുന്നു
9. കതിർആപ്പ് രജിസ്ട്രേഷൻ യജ്ഞം ഉദ്ഘാടനം
ശ്രീമതി കൊച്ചുറാണി സെബാസ്റ്റ്യൻ - ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ശ്രീമതി സിൻസി മാത്യു- ബ്ളോക്ക് പഞ്ചായത്ത് അംഗം

സംസ്ഥാന കാർഷിക വികസന കർഷക്ഷേമ വകുപ്പ് കർഷകരുടെ മുഴുവൻ ആവശ്യങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുക എന്ന ഉദേശത്തോടെ നടപ്പിലാക്കി വരുന്ന കതിർ ആപ്പ് രജിസ്ട്രേഷൻ യജ്ഞം ഉദ്ഘാടനം ചെയ്യുന്നു.
രജിസ്ട്രേഷൻ ഒരു ദിവസം 25 കർഷകർകർക്ക് കൃഷി ഭവനിൽ നിന്നും ചെയ്തു നല്കുന്നു. കർഷകർ അവർക്കാവശ്യമായ ദിവസത്തെ ടോക്കൺ എടുത്ത് ടോക്കണിൽ പറയുന്ന രേഖകളുമായി കൃഷി ഭവനിൽ എത്തി സേവനം സ്വീകരിക്കുവാനുള്ള ക്രമീകരണം ചെയ്യുന്നതാണ്.
10. വിളവിൻ്റെ കർഷക ജേതാക്കളെ ആദരിക്കൽ
കാർഷിക വികസന സമിതി അംഗങ്ങൾ

വിഎഫ്പിസികെ കുര്യം , തോട്ടുവ , കുറുപ്പന്തറ  സംഘമൈത്രി എന്നീ കാർഷിക വിപണന കേന്ദ്രങ്ങളിൽ 2024-25 വർഷത്തിൽ ഏറ്റവും കൂടുതൽ തൂക്കം കാർഷിക ഉത്പന്നങ്ങൾ വിപണനം ചെയ്ത കർഷകരെ ആദരിക്കുന്നു .

പരിപാടികൾക്ക് കൃഷി ഓഫീസർ ആഷ്ലി മാത്യൂസ് , അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാബു ജോർജ് , കൃഷി അസിസ്റ്റൻ്റ് മനോജ് യു എം , കൃഷി ഭവൻ ജീവനക്കാരായ ഷീജ രാജേഷ് , റെജീന എന്നിവർ നേതൃത്വം നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K