16 January, 2016 12:17:04 PM
ഉരുളന്‍കിഴങ്ങും തക്കാളിയും ഒരേ ചെടിയില്‍
ചണ്ഡീഗഡ് : ഉരുളന്‍ കിഴങ്ങും തക്കാളിയും ഒരു ചെടിയില്‍ ഉണ്ടാവുക, കേള്‍ക്കുമ്പോഴേ എല്ലാവര്‍ക്കുമറിയാം ഇത് ഒരിക്കലും നടക്കാത്ത ഒന്നാണെന്ന്. എന്നാല്‍ തന്‍റെ വീട്ടില്‍ തക്കാളിയും ഉരുളന്‍ കിഴങ്ങും ഒരേ ചെടിയില്‍ ഉണ്ടായെന്ന അവകാശവുമായി എത്തിയിരിക്കുകയാണ് ഹരിയാനയിലെ ജിന്ദ് ജില്ലയിലെ രണ്‍ബീര്‍ എന്ന കര്‍ഷകന്‍.
ലുധാന ഗ്രാമത്തിലാണ് രണ്‍ബീറിന്റെ കൃഷിത്തോട്ടം. ആറ് മാസം മുമ്പ് വഴിയോരത്ത് നിന്ന് കിട്ടിയ ഉരുളന്‍ കിഴങ്ങ് രണ്‍ബീര്‍ കൃഷിത്തോട്ടത്തില്‍ പാകുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം ചെടി പൂത്തു. തക്കാളി പോലിരിക്കുന്ന പച്ച പഴവും ചെടിയില്‍ ഉണ്ടാകാന്‍ തുടങ്ങി.-രണ്‍ബീര്‍ പറഞ്ഞു.
നല്ല രുചിയുള്ള പഴം കാണാനായി തക്കാളി പോലെയാണ് ഇരിക്കുന്നത്. കുടാതെ ചെടി പിഴുതപ്പോള്‍ അതില്‍ ഉരുളന്‍ കിഴങ്ങുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇത് തങ്ങള്‍ വിശ്വസിച്ചില്ലെന്നും രണ്‍ബീറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഈ അത്ഭുതം തങ്ങള്‍ നേരിട്ട് കണ്ടുവെന്നും മറ്റൊരു കര്‍ഷകന്‍ പറഞ്ഞു. പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.