14 December, 2016 08:12:33 PM
പനനൊങ്ക് : നല്ലൊരു ദാഹശമനിയും പോഷകാഹാരവും
കരിമ്പനയുടെ കായാണ് പനനൊങ്ക്. ഇത് നല്ലൊരു ദാഹശമനിയും പോഷകാഹാരവുമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ സ്ഥിരമായി ലഭിയ്ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. എസ് ആപ്പിള്‍ എന്നും പനനൊങ്ക് അറിയപ്പെടുന്നു. മാത്രമല്ല പനനൊങ്കിന്റെ ആരോഗ്യഗുണങ്ങളാകട്ടെ വിവരിച്ചാല്‍ തീരാത്തതുമാണ്. എന്തുകൊണ്ട് വേനലില്‍ പനനൊങ്ക് ശീലമാക്കണം എന്നു നോക്കാം.
ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് പനനൊങ്ക്. ഇത് നമ്മുടെ ശരീരത്തിന്റെ എനര്‍ജി ലെവല്‍ വളരെയധികം ഉയര്‍ത്തുന്നു.
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മുന്നില്‍ തന്നെയാണ് പനനൊങ്ക്. ഇത് അധികമുള്ള കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. മാത്രമല്ല കൊഴുപ്പ് നീക്കി ഹൃദയത്തെ അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
നിര്‍ജ്ജലീകരണത്തെ തടയുന്നതില്‍ മുന്നിലാണ് പനനൊങ്ക്. ദിവസവും ഇതിന്റെ കാമ്പ് കഴിച്ചാല്‍ പിന്നീട് വെള്ളം കുടിച്ചില്ലെങ്കില്‍ പോലും പ്രശ്‌നമില്ല. അത്രയേറെ ആരോഗ്യമാണ് ഇതില്‍ നിന്നും ലഭിയ്ക്കുന്നത്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വേനല്‍ക്കാലങ്ങളില്‍ രോഗപ്രതിരോധ ശേഷി ഏറ്റവും കുറയുന്ന സമയമാണ് ഇപ്പോഴുള്ളത്. വിറ്റാമിന്‍ എ, സി, മഗ്നീഷ്യം, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും പനനൊങ്ക് ഉണ്ടാക്കില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നു.
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പനനൊങ്ക് സഹായിക്കുന്നു. വിറ്റാമിന്‍ എ കരോട്ടിനോയ്ഡ്‌സ് എന്നിവയെല്ലാം പനനൊങ്കില്‍ ഉള്ളത് കാഴ്ചശക്തിയെ കാര്യമായി തന്നെ വര്‍ദ്ധിപ്പിക്കുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യ കാര്യത്തിലും വളരെയധികം മുന്നില്‍ തന്നെയാണ് പനനൊങ്കെന്നത് സത്യം. ഇത് ചര്‍മ്മത്തെ ഫ്രെഷ് ആക്കിയും ആരോഗ്യമുള്ളതാക്കിയും മാറ്റുന്നു.