12 December, 2016 10:11:25 AM
ഇന്‍റർനാഷണൽ ഹെൽത്ത് ഒളിമ്പ്യാഡിന് ഡിസംബർ 20 വരെ അപേക്ഷിക്കാം
തൃശൂര്‍: സ്ക്കൂൾ വിദ്യാർത്ഥികളിൽ ആരോഗ്യാവബോധം വളർത്തുന്നതിനും ശാസ്ത്ര തല്പരരായ പ്രതിഭകളെ കണ്ടെത്തുന്നതിനും കിഡ്‌നി ഫെഡറേഷൻ ഇന്ത്യ ചെയർമാൻ ഫാദർ ദേവീസ് ചിറമ്മലിന്റെ നേതൃത്വത്തിൽ എഡ്യു മിത്ര, വി പി എസ് ലേക്ക്ഷോർ ഹോസ്‌പിറ്റൽ, വിദ്യ ഗ്രൂപ്പ് ഓഫ് എൻജിയേഴ്‌സ് എന്നിവരുടെ സംയുക്താഭിമുഘ്യത്തിൽ നടക്കുന്ന ഇന്റർനാഷണൽ ഹെൽത്ത് ഒളിമ്പ്യാഡിന് ഡിസംബർ 20 വരെ അപേക്ഷിക്കാം.
5 മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രായമനുസരിച്ച് ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ മത്സരിക്കാം. ഒളിമ്പ്യാഡിന്റെ സിലബസ് ഫിസിക്സ്, കെമിസ്ടി, ബയോളജി, ഗണിതം, ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ്. ഒളിമ്പ്യാഡിൽ ഓരോവിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർത്ഥി/വിദ്യാർത്ഥിനിക്ക് സമ്മാനമായി വി പി എസ് ലേക്ക്ഷോർ ഹോസ്‌പിറ്റൽ നൽകുന്ന സൗജന്യ എം ബി ബി എസ് സ്‌കോളർഷിപ്പ് ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് വിദ്യ ഗ്രൂപ്പ് ഓഫ് എൻജിയേഴ്‌സ് നൽകുന്ന സൗജന്യ ബിടെക് സ്‌കോളർഷിപ്പും ലഭിക്കും. കൂടാതെ മൂന്ന് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രതിഭകൾക്കായി ഒരുക്കിയിട്ടുണ്ട്.
ഹെൽത്ത് ഒളിമ്പ്യാഡിന്റെ ഒന്നാം ഘട്ട മത്സരം ഡിസംബർ 30 നു ഓൺലൈൻ ആയി നടക്കും. തുടർന്ന് ഏപ്രിൽ 7 ലോകാരോഗ്യദിനത്തിൽ തൃശൂർ വിദ്യ എഞ്ചിനീയറിംഗ് കോളേജിൽവച് നടക്കുന്ന ഏകദിന ഫൈനൽ മത്സരത്തിൽ നിന്ന് വിജയികളെ തിരഞ്ഞെടുക്കും. രജിസ്ട്രേഷനും സൗജന്യ റഫറൻസ് ബുക്കിനും ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://www.