16 November, 2016 05:45:10 PM
കുട്ടികളിലെ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍; നിഷിന്‍റെ ഓണ്‍ലൈന്‍ സെമിനാര്‍ 19ന്
കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) കുട്ടികളിലെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ നവംബര്‍ 19-ന് രാവിലെ 10.30 മുതല്‍ ഒരു മണിവരെ നിഷ് കാമ്പസില്‍ നടക്കുന്ന സെമിനാറിന് നിഷ് സീനിയര്‍ ലക്ചറര്‍ ജീന മേരി ജോയ് നേതൃത്വം നല്‍കും.
തത്സസമയ വെബ് കോണ്‍ഫറന്‍സിങ്ങിലൂടെ സാമൂഹിക നീതി വകുപ്പിനു കീഴിലുളള എല്ലാ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളില്‍ നിന്നും സെമിനാറില്‍ പങ്കെടുക്കാം. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയ നിവാരണത്തിനുളള അവസരമുണ്ട്. ജില്ലാ ഓഫീസുകളിലൂടെ സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സാമൂഹിക നീതി വകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസറുമായി ബന്ധപ്പെടണം.
ഫോണ്‍: തിരുവനന്തപുരം- 0471-2345121, കൊല്ലം 0474-2791597, പത്തനംതിട്ട 0468- 2319998, 9747833366, ആലപ്പുഴ 0477-2241644, 9447140786, കോട്ടയം 0481-2580548, 944506971, ഇടുക്കി 0486-2200108, എറണാകുളം 0484-2609177, 9446731299, തൃശൂര്‍ 0487- 2364445, പാലക്കാട് 0491-2531098, 9447533690, മലപ്പുറം 0483-2978888, 9447243009, കോഴിക്കോട് 0495-2378920, 9496438920, വയനാട് 0493-6246098, 9446162901, കണ്ണൂര്‍ 0490-2326199, 8289889926, കാസര്‍ഗോഡ് 0499-4256990, 94475580121. തിരുവനന്തപുരം ജില്ലയിലുളളവര്‍ക്ക് 0471-3066666 എന്ന നമ്പരില്‍ നിഷില്‍ നേരിട്ട് വിളിച്ചു രജിസ്റ്റര്‍ ചെയ്യാം വിശദവിവരങ്ങള്‍ http://nish.ac.in/others/news/492 എന്ന വെബ് സൈറ്റില്‍ ലഭിക്കും.