13 October, 2025 12:18:25 PM
ബാലുശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു; 7 പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ബാലുശ്ശേരി എകരൂലില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രി പത്തേമുക്കാലോടെ ജാര്‍ഖണ്ഡ് സ്വദേശിയായ പരമേശ്വര്‍ (25) ആണ് കുത്തേറ്റു മരിച്ചത്. കൂടെ താമസിക്കുന്ന ഏഴുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.