09 October, 2025 09:19:14 AM


പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി



തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. ഡയാലിസിസ് ചികിത്സയിലായിരുന്നു ജയന്തി. കൊലയ്ക്ക് പിന്നാലെ ഭർത്താവ് ഭാസുരേന്ദ്രൻ ജീവനൊടുക്കാൻ ശ്രമിച്ചു.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിൽ ജയന്തി ചികിത്സയിൽ കഴിഞ്ഞ മുറിയിൽ വച്ചാണ് കൊലപാതകം നടത്തിയത്. കഴുത്തിൽ വയറ് കൊണ്ട് മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഭാസുരേന്ദ്രൻ ആശുപത്രി കെട്ടിടത്തിന് മുകളിലെ 5-ാം നിലയിൽ നിന്നും താഴെക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാൾ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K