08 October, 2025 07:43:58 PM
കാക്കനാട് പോക്സോ കേസില്‍ കപ്യാർ അറസ്റ്റില്‍: കുറ്റകൃത്യം മറച്ചുവച്ചതിന് പള്ളി വികാരിക്കെതിരെ കേസ്

കാക്കനാട് തുതിയൂരിൽ കപ്യാർക്കെതിരെ പോക്സോ കേസ്. കപ്പിയാർ ഷാജി ജോസഫിനെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. പെരുന്നാളിന് ഡാൻസ് പ്രാക്ടീസ് ചെയ്ത പ്രായപൂർത്തിയാകത്തെ കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചതിനാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതിപ്പെട്ടത്. മാതാപിതാക്കൾ പള്ളി വികാരിയോടും പരാതിപ്പെട്ടിരുന്നു. പരാതി പോലീസിൽ അറിയിക്കാതെ മറച്ചുവെച്ചതിന് വികാരിക്കെതിരെയും കേസെടുത്തു. പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചതിനാണ് പള്ളി വികാരിക്കെതിര തൃക്കാക്കര പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 16 ന് ആയിരുന്നു സംഭവം.