08 October, 2025 09:27:43 AM
കോട്ടയത്ത് കാപ്പ ലംഘനം നടത്തിയ പ്രതി അറസ്റ്റിൽ

കോട്ടയം: കാപ്പ ലംഘനം പ്രതി അറസ്റ്റിൽ. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി. ഐ. ജി യുടെ ഉത്തരവ്, പ്രകാരം ഒരു വർഷക്കാലത്തേയ്ക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽപ്പെടുന്ന പ്രദേശങ്ങളില്‍ പ്രവേശിക്കുന്നത്തില്‍ നിന്നും സഞ്ചലന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുള്ള 04.11.2024 തീയതിലെ ഉത്തരവ് നിലനിൽക്കെ ആതിന് വിപരീതമായി പ്രതി വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ തോട്ടയ്കാട് വില്ലേജ് പൊങ്ങന്താനം പോസ്റ്റൽ അതിർത്തിയിൽ ശാന്തിനഗർ കോളനിയിൽ മുളളനളക്കൽ വീട്ടിൽ സാബു മകൻ 30 വയസുള്ള മോനുരാജ് ഇന്നേദിവസം 06.10.2025 തീയതി വൈകി 07.15 മണിക്ക് കോട്ടയം ജില്ലയിൽ വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഞാലിയാകുഴി ബസ്സ് സ്റ്റാന്‍ഡിന് സമീപത്ത് നിൽക്കുന്നതായി വാകത്താനം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനിൽകുമാർ എം.കെ യും പൊലീസ് പാര്‍ട്ടിയും കാണപ്പെടുകയും സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് കേസ് രജിസ്റ്റർ ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ 18.10.2025 തീയതി വരെ റിമാന്റ്ചെയ്യുകയും ചെയ്തു.