08 October, 2025 09:23:30 AM
കോട്ടയത്ത് മൊബൈൽ ഫോൺ മോഷണം; പ്രതി അറസ്റ്റിൽ

കോട്ടയം: മൊബൈൽ ഫോൺ മോഷണം പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 മണിക്ക് കോട്ടയം മാര്‍ക്കറ്റില്‍ കഫെ മലബാര്‍ ഹോട്ടലില്‍ കൌണ്ടറിലെ മേശപ്പുറത്തു വച്ചിരുന്ന 99999/- രൂപ വിലയുള്ള കട ഉടമയുടെ ആപ്പിള്‍ I-ഫോണ്‍ 11 PRO MAX മൊബൈല്‍ ഫോണ്‍ മോഷണം പോവുകയായിരുന്നു. ഉടമ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് പ്രതിയായ തിരുവനന്തപുരം ജില്ലയിൽ വിളവൂർക്കല്ല് വില്ലേജിൽ മലയിൻകീഴ് കരയിൽ മൃഗാശുപത്രിക്ക് സമീപം തലപ്പൻകോട് വീട്ടിൽ മോഹനൻ നായർ മകൻ 47 വയസ്സുള്ള ഷിബു എം. എന്നയാളെ അറസ്റ്റ് ചെയ്തു. മേൽ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.