07 October, 2025 01:08:22 PM
ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു

ബെര്‍ഹാംപൂര്‍: ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു. മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനും കൂടിയായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഇയാളെ കൊലപ്പെടുത്തിയത്. ബര്‍ഹാംപൂരില്‍ രാത്രിയോടെ ആളുകള്‍ നോക്കി നില്‍ക്കെയാണ് ആക്രമികള്‍ പിതാബാഷയ്ക്കുനേരെ വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റത്.
രാത്രി 9.40 ഓടെ പാര്‍ക്ക് സ്ട്രീറ്റിലെ ചേംബറില്‍ നിന്ന് ഇറങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു അഭിഭാഷകനെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വെടിയേറ്റ പിതാബാഷ ഓടാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഒഡീഷ ബാര്‍ കൗണ്‍സില്‍ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു പിതാബാഷ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീര്‍ഘകാലം കോണ്‍ഗ്രസില്‍ അംഗമായിരുന്ന പാണ്ഡെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.