10 September, 2025 09:43:49 AM


അനധികൃത പണമിടപാട്: കോട്ടയം ജില്ലയിൽ വ്യാപക റെയ്ഡ്; പണവും രേഖകളും കണ്ടെടുത്തു



കോട്ടയം :  അംഗീകൃത ലൈസൻസോ അധികാര പത്രമോ ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്ന അനധികൃത പണം ഇടപാടുകാരെ ലക്ഷ്യമിട്ട്  കോട്ടയം ജില്ലയിൽ വ്യാപക പരിശോധന. ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, പാലാ, കോട്ടയം വെസ്റ്റ്, അയർകുന്നം, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്റ്റേഷനുകളിലായി നടത്തിയ റെയ്ഡില്‍, നിരവധി തീറാധാരം,ബ്ലാങ്ക് ചെക്കുകള്‍, കാഷ് ചെക്കുകള്‍, ആര്‍സി ബുക്കുകള്‍, വാഹനങ്ങളുടെ സെയ്ല്‍ ലെറ്ററുകള്‍, മുദ്ര പത്രങ്ങള്‍, റവന്യു സ്റ്റാമ്പ്‌ പതിപ്പിച്ച എഗ്രിമെന്റുകള്‍,പാസ്പോര്‍ട്ടുകള്‍, വാഹനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.

ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ ആര്‍പ്പൂക്കര വില്ലേജില്‍ ആര്‍പ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കല്‍ വീട്ടില്‍ അബ്ദുള്‍ റസാക്ക് മകന്‍ 50 വയസ്സുള്ള കമാല്‍ എ. എന്നയാളുടെ വീട്ടിൽ സൂക്ഷിച്ച 2007400/-( ഇരുപത് ലക്ഷത്തി ഏഴായിരത്തി നാനൂറ് രൂപ) രൂപയും, നിരവധി രേഖകളും ഒരു ഇന്നോവ കാറും 4 ടൂവീലറുകളും ഗാന്ധിനഗര്‍ പോലീസ് പിടിച്ചെടുത്തു. പനംപാലത്ത് തട്ടുകട നടത്തിവന്നിരുന്ന കമാല്‍ ഇതിന്‍റെ മറവിലാണ് പണമിടപാടുകള്‍ നടത്തി വന്നിരുന്നത്.

കാഞ്ഞിരപ്പള്ളിയിൽ എടക്കുന്ന വേങ്ങന്താനം പാലപ്രഭാഗത്ത് കണ്ണാമുണ്ടയിൽ വീട്ടിൽ തോമസ് മകൻ സജിമോൻ തോമസ് എന്നയാളുടെ വീട്ടിൽ നിന്നും അനധികൃത ഇടപാടുകൾക്കായി സൂക്ഷിച്ച 93500/-രൂപയും നിരവധി അനധികൃത പണയരേഖകളും കാഞ്ഞിരപ്പള്ളി പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K