20 August, 2025 09:38:11 PM
കോട്ടയം ജില്ലയിലെ 32 കുടുംബശ്രീ സി.ഡി.എസുകൾക്ക് ഐ.എസ്.ഒ. അംഗീകാരം

കോട്ടയം: ജില്ലയിലെ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് മറ്റൊരു അഭിമാനനേട്ടം. ഗുണനിലവാര സംവിധാനത്തിന്റെ അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ. 9001:2015 സർട്ടിഫിക്കേഷൻ ജില്ലയിൽ 32 സി.ഡി.എസുകൾ കരസ്ഥമാക്കി. ഐ.എസ.്ഒ. ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽനിന്ന് 32 കുടുംബശ്രീ സി.ഡി.എസുകളെയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തിരുന്നത്. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് 32 സി.ഡി.എസുകളും സർട്ടിഫിക്കേഷൻ പൂർത്തിയാക്കി.
ഫയലുകളുടെ ക്രമീകരണം, ധനകാര്യ ഇടപാടുകളുടെ കൃത്യത, എൻ.എച്ച്.ജി. വിവരങ്ങളുടെ തുടർച്ചയായ പുതുക്കൽ, ഓഫീസ് സംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയവയാണ് സർട്ടിഫിക്കേഷനിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ.
ഭരണങ്ങാനം, വാകത്താനം, മീനച്ചിൽ, കടനാട്, ചിറക്കടവ്, കൂട്ടിക്കൽ, തിരുവാർപ്പ്, മുണ്ടക്കയം, രാമപുരം, വാഴൂർ, വെളിയന്നൂർ, പനച്ചിക്കാട്, ഏറ്റുമാനൂർ, കുറിച്ചി, മുളക്കുളം, വെള്ളൂർ, അയ്മനം, ഞീഴൂർ, തിടനാട്, കങ്ങഴ, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, ചെമ്പ്, കറുകച്ചാൽ, കോട്ടയം നോർത്ത്, കല്ലറ, എലിക്കുളം, പൂഞ്ഞാർ സൗത്ത്, തലനാട്, തീക്കോയി, തൃക്കൊടിത്താനം, കിടങ്ങൂർ എന്നീ സി.ഡി.എസുകളാണ് ഐ.എസ.്ഒ. അംഗീകാരം നേടിയത്.
ജില്ലയിൽ ശേഷിക്കുന്ന 46 സിഡിഎസുകളും സർട്ടിഫിക്കേഷൻ നേടാനുള്ള
തയ്യാറെടുപ്പിലാണെന്നു ജില്ലാമിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.