16 August, 2025 06:43:16 PM


മുളക്കുളം ഗ്രാമപഞ്ചായത്തിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്തു



കോട്ടയം: മുളക്കുളം ഗ്രാമപഞ്ചായത്തിൽ 86 ലക്ഷം രൂപ ചെലവിൽ നിർമിച്ച ആധുനിക നിലവാരത്തിലുള്ള ഗ്യാസ് ക്രിമറ്റോറിയം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജോൺസൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു.  മുളക്കുളം ഗ്രാമപഞ്ചായത്തിലെ കോയിക്കവളവിലുള്ള പൊതുശ്മശാനത്തിലാണു ക്രിമറ്റോറിയം നിർമിച്ചിരിക്കുന്നത്.  
 ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും മുളക്കുളം ഗ്രാമപഞ്ചായത്ത് 36 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയുമാണ് ക്രിമറ്റോറിയം നിർമാണത്തിന് ചെലവഴിച്ചത്. കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലത്തിലുള്ളവർക്ക് ഈ ക്രിമറ്റോറിയം പ്രയോജനപ്പെടും. ചടങ്ങിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ, ജില്ലാപഞ്ചായത്തംഗം ടി.എസ്. ശരത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.കെ. ഗോപാലൻ, കെ.ആർ. സജീവൻ, എൻ.എ. ആലീസ്, മേരിക്കുട്ടി ലൂക്ക, ജോയ് നടുവിലേടം, സാലി ജോർജ്, ജയ്മോൾ, അനിത സണ്ണി എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924