07 August, 2025 08:03:06 PM
അമിത വേഗതയിൽ എത്തിയ കാർ ഓട്ടോയിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

കുറവിലങ്ങാട്: അമിത വേഗതയിൽ എത്തിയ കാർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്കും ബൈക്ക് യാത്രക്കാർക്കും പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെ തോട്ടുവാ പമ്പിന് സമീപം ആയിരുന്നു അപകടം. കുറുപ്പന്ത ഭാഗത്തുനിന്ന് കുറവിലങ്ങാട് ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ കാർ എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോറിഷയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ കൂത്താട്ടുകുളം സ്വദേശിനി ബിന (52) ന് ഗുരുതര പരിക്കേറ്റു. ഓട്ടോറിഷ ഇടിച്ച് മറിയുന്നത് കണ്ട് അതുവഴി വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് നസ്യർത്തു ഹിൽ സ്വദേശികളായ ബെന്നി (52) ജോളി (55) എന്നിവർക്കും പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ പോയി. ഓടിയെത്തിയ സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാരൻ അതുവഴി വന്ന മറ്റൊരു വാഹനത്തിൽ മൂവരേയും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ശിശ്രൂഷക്ക് ശേഷം മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തുന്നതിനായി കുറവിലങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു..