09 May, 2025 08:01:12 PM


തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്



തൃശൂർ:  ഭാര്യയെ ജോലിക്ക് കൊണ്ടാക്കുന്നതിനായി സ്കൂട്ടറിൽ പോകവേ ദമ്പതികൾക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം. ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. അതിരപ്പിള്ളി കാ​ല​ടി പ്ലാ​ന്‍റേ​​ഷ​ൻ ക​ല്ലാ​ല എ​സ്റ്റേ​റ്റ് 14-ാം ബ്ലോ​ക്കി​ലാണ്  കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് ഗു​രു​ത​ര പരിക്കേറ്റത്. ചു​ള്ളി എ​ര​പ്പ് ചീ​നം​ചി​റ സ്വ​ദേ​ശി​ക​ളാ​യ കേ​ക്കാ​ട​ത്ത് വീ​ട്ടി​ൽ കെ.​എ. കു​ഞ്ഞു​മോ​ൻ, ഭാ​ര്യ സു​മ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇന്ന് രാ​വി​ലെ 6.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​മ​യെ എ​സ്റ്റേ​റ്റി​ലെ തൊഴിലാളിയാണ്. എസ്റ്റേറ്റിൽ ജോ​ലി​ക്ക് കൊ​ണ്ടാക്കാനായി പോകുന്നതിനിടെയാണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ വ​ന്ന് ഇ​ടി​ച്ചത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ച് വീ​ണ് കു​ഞ്ഞു​മോ​നും ഭാ​ര്യ സു​മ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞു​മോ​ന് ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ട്. ഇ​വ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞു​മോ​നെ പ്ലാസ്റ്റി​ക്ക് സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931