05 May, 2025 03:47:37 PM
ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

ഏറ്റുമാനൂർ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാണക്കാരി യൂണിറ്റും രത്നഗിരി എസ് എം വൈ എംയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും രക്തം, കേൾവി പരിശോധനയും നടത്തി. രത്നഗിരി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ 200 ഓളം ആളുകൾ പങ്കെടുത്തു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാണക്കാരി യൂണിറ്റിന്റെ സംഘടിത പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്. രത്നഗിരി പള്ളി അസിസ്റ്റന്റ് വികാരി ഫാ.മാത്യു കണിയാംപടി നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എകെപിഎ കാണക്കാരി യൂണിറ്റ് പ്രസിഡന്റ് അനു ട്രീസ അധ്യക്ഷത വഹിച്ചു.
AKPA സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്സൺ ഞൊങ്ങിണിയിൽ രക്ത പരിശോധന ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനീഷ് കാണക്കാരി കേൾവി പരിശോധന ഉദ്ഘാടനം ചെയ്തു.
എസ് എം വൈ എം പ്രസിഡന്റ് ക്രിസ്റ്റോ ജോസഫ്, എകെപിഎ ജില്ലാ ട്രഷറർ ബിനേഷ് ജി പോൾ, AKPA കോട്ടയം ജില്ല വനിതാ വിങ്ങ് കോഡിനേറ്റർ ഗിരിജ വിജിമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്യാമളേന്തു, ജില്ലാ കമ്മിറ്റി അംഗം സുരേഷ് ശ്രീധർ, മേഖല പിആർഒ ഡിന്നി പി ജോർജ്, സി.എൻ വിജിമോൻ,എം ആർ അനീഷ് യൂണിറ്റ് സെക്രട്ടറി സിമി റ്റിനിൽ മെഡിക്കൽ ക്യാമ്പ് ഇൻ ചാർജ് ജയ്മോൻ കെ ജോൺ എന്നിവർ സംസാരിച്ചു. തെള്ളകം അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും ഏറ്റുമാനൂർ മെഡിലൈൻ ലബോറട്ടറിസും പരിശോധനകൾക്ക് നേതൃത്വം നൽകി.