09 April, 2025 06:48:00 PM


ഡ്രൈവർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടി; കാസർകോട് സ്വദേശികള്‍ അറസ്റ്റില്‍



ചിങ്ങവനം: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ കാസര്‍കോഡ് സ്വദേശികള്‍ അറസ്റ്റില്‍.  ചിങ്ങവനം, കുറിച്ചി സ്വദേശിയായ സാമൂവലിനു പോളണ്ടിൽ ഡ്രൈവർ തസ്തികയിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  പലപ്രാവശ്യമായി 320000/- രൂപ വാങ്ങിയെടുത്ത ശേഷം  ജോലിയോ, പണമോ നൽകാതെ പറ്റിക്കുകയായിരുന്നു. 

2023 മുതൽ 2024 വരെയുള്ള കാലയളവിലാണ് അക്കൗണ്ട് വഴിയും, ഗൂഗിൾപേ വഴിയുമായി 320000/- രൂപ പ്രതികൾ കൈവശപ്പെടുത്തിയത്. പണം നഷ്ടപ്പെട്ട സാമൂവലിന്റെ ഭാര്യയുടെ പരാതിയിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരവേയാണ് പ്രതികളായ കാസർകോട് സ്വദേശികളായ  അബ്ദുള്‍ ബഷീര്‍ , അബ്ദുളള മുനീര്‍ എന്നിവരെ കാസർകോട് നിന്നും കണ്ടെത്തി ചിങ്ങവനം പോലീസ്  അറസ്റ്റ് ചെയ്തിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K