08 April, 2025 10:39:39 AM
കോട്ടയം ജില്ലയിൽ 5,6 തീയതികളിലായി റിപ്പോർട്ടായത് 15 ലഹരി കേസുകൾ

കോട്ടയം: കോട്ടയം ജില്ലയിൽ 5,6 തീയതികളിലായി റിപ്പോർട്ടായത് 15 ലഹരി കേസുകൾ. കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് IPS ന്റെ നിർദ്ദേശ പ്രകാരം കോട്ടയം ജില്ലയിലാകെ നടക്കുന്ന ലഹരി പരിശോധനയുടെ ഭാഗമായി ജില്ലയിലൊട്ടാകെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോർട്ടായത് 15 കേസുകൾ. കോട്ടയം ഈസ്റ്റ്, , മണിമല, പൊൻകുന്നം, പള്ളിക്കത്തോട്, രാമപുരം, വെള്ളൂർ, കടുത്തുരുത്തി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ വില്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയപ്പോൾ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ബ്രൗൺഷുഗർ ആണ് പിടികൂടിയത്. നിരോധിത ലഹരി ഉത്പന്നങ്ങളുടെ വിപണനവും, ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഒട്ടാകെ കർശന പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.