06 April, 2025 07:35:47 PM
മാതാപിതാക്കൾ ഉപേക്ഷിച്ച അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിൽ

പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുട്ടി മുത്തശ്ശിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന് കൂട്ടിരിക്കാൻ മുത്തശ്ശിക്ക് പോകേണ്ടതിനാൽ പെൺകുട്ടിയെ പരിചയമുള്ള മറ്റൊരു വീട്ടിൽ ഏൽപ്പിച്ചിട്ടാണ് പോയത്. ഈ വീട്ടിൽ വെച്ചാണ് പീഡനം നടന്നത്.
വീട്ടിലുണ്ടായിരുന്ന സ്ത്രീ ആറന്മുള പൊലീസിനെ വിവരം അറിയിച്ചു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. മുത്തശ്ശി വീട്ടുജോലിക്ക് പോയിരുന്ന വീട്ടിലാണ് പെൺകുട്ടിയെ ഏൽപ്പിച്ചത്. വാർഡംഗം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ച് തുടർനടപടി സ്വീകരിക്കുകയായിരുന്നു.