30 March, 2025 02:09:25 PM
വാളയാറിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല തട്ടി; 2 പേർ അറസ്റ്റിൽ

പാലക്കാട്: വാളയാറിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല തട്ടിപ്പറിച്ചെടുത്ത കേസിൽ 2 പേർ അറസ്‌റ്റിൽ. കോയമ്പത്തൂർ വേദപ്പട്ടി സീരനായ്ക്കൻ പാളയം സ്വദേശി അഭിലാഷ് (28) ധരണി ( 18 ) എന്നിവരെയാണ് വാളയാറിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വാളയാർ വട്ടപ്പാറ ആശുപത്രിയിൽ വെച്ചാണ് ബുധനാഴ്ച ചെറുകിട വ്യാപാര സ്ഥാപനം നടത്തുന്ന വീട്ടമ്മയെ ആക്രമിച്ച് ഇരുവരും കവർച്ച നടത്തിയത്.രണ്ടേ മുക്കാൽ പവന്റെ സ്വർണമാലയാണ് നഷ്ടമായത്. ഇരുവശത്തും നമ്പരില്ലാത്ത സ്പോർട്സ് ബൈക്കിൽ മുഖം മൂടിയണിഞ്ഞാണ് പ്രതികൾ സ്വർണമാല കവർന്നത്. നൂറോളം ക്യാമറകൾ പരിശോധിച്ചാണ് പ്രതികളിലേക്ക് അന്വേഷണ സംഘമെത്തിയത്.