29 March, 2025 03:43:59 PM
കൊല്ലത്ത് 40കാരിയെ പിക്കപ്പ് വാനിൽ കയറ്റി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ

കൊല്ലം: കുന്നത്തൂരിൽ പട്ടാപ്പകൽ 40കാരിയെ പിക്കപ്പ് വാനിൽ കയറ്റി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. കല്ലട ഐത്തോട്ടുവ സാലു ഭവനിൽ ശ്രീകുമാറാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
മാനസിക പരിമിതിയുള്ള 40 കാരി ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിൽനിന്നും മീൻ വാങ്ങി കാരാളി മുക്ക് ഭാഗത്തേക്ക് നടന്നു പോകുമ്പോൾ പ്രതി സ്ത്രീയ്ക്ക് സമീപം പിക്കപ്പ് വാൻ നിറുത്തുകയും ചായകുടിക്കാൽ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചായവേണ്ട എന്ന് പറഞ്ഞ് നടന്നു പോകാനൊരുങ്ങുമ്പോൾ വാനിൽ നിന്നിറങ്ങി വന്ന് നിർബന്ധിച്ചു. വഴങ്ങാതായതോടെ പ്രതി ബലംപ്രയോഗിച്ച് സ്ത്രീയെ വാനിലേക്ക് പിടിച്ച് കയറ്റുകയും കുറ്റിയിൽ മുക്ക് ഭാഗത്തെത്തിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പരാതി നൽകിയതിനെത്തുടർന്ന് ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പിരിശോധിച്ച് പ്രതി ശ്രീകുമാറാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു