28 March, 2025 08:37:51 PM


മണർകാട് വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ



കോട്ടയം :മണർകാട് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മണർകാട്,തോട്ടയിൽ വീട്ടിൽ ആദിഷ് ടി. എ (21) ആണ് അറസ്റ്റിലായത്. ജില്ലയിൽ ഒട്ടാകെ നടന്നുവരുന്ന ലഹരി റെയിഡിന്റെ ഭാഗമായി മണർകാട് എസ് ഐ സജീർ ഇ എം, സിപിഒ ജിനോയ്ജോസഫ്, സിപിഒ രോഹിൽ രാജ്‌  എന്നിവർ ചേർന്ന് പരിശോധന നടത്തി വരവേ മണർകാട് ചർച്ച് ഭാഗത്ത്‌ സംശയകരമായി കണ്ട ആളെ പരിശോധിച്ചതിൽ വില്പനക്കായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K