28 March, 2025 08:53:08 AM
കാപ്പ: വൈക്കം സ്വദേശിയെ നാട് കടത്തി; മാമൂട് സ്വദേശിയെ കരുതൽ തടങ്കിലാക്കാനും ഉത്തരവായി

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ഒരാളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിനും മറ്റേയാളെ നാടുകടത്താനും ഉത്തരവായി. വൈക്കം മുത്തേടത്തുകാവ് ഭാഗത്ത് പുന്നമറ്റത്തിൽ വീട്ടിൽ ഷണ്മുഖദാസ് മകൻ ഹനുമാൻ കണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ (31)നെ കാപ്പ നിയമം 15(2)പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തി. ഇയാൾക്ക് വൈക്കം പോലീസ് സ്റ്റേഷനിൽ 7ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മാടപ്പള്ളി വില്ലേജ് മാമ്മൂട് വലിയപറമ്പിൽ വീട്ടിൽ സുരേന്ദ്രൻ മകൻ രാഹുൽ സുരേന്ദ്രൻ (30)നെ യാണ് 6 മാസത്തേക്ക് കരുതൽ തടങ്കലിന് ഉത്തരവായിരിക്കുന്നത് ഇയാൾക്ക് തൃക്കൊടിത്താനം കറുകച്ചാൽ സ്റ്റേഷനുകളിലായി 4 ക്രിമിനൽ കേസുകളുണ്ട്.