24 March, 2025 09:25:03 AM


സെക്കന്ദ്രാബാദിൽ ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടി; യുവതിക്ക് ഗുരുതര പരിക്ക്



ഹൈദരാബാദ്: ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു സംഭവം. ലേഡീസ് കംപാർട്ട്മെൻ്റിൽ സഞ്ചരിച്ച യുവതിക്ക് നേരെയാണ്​ ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. അജ്ഞാതൻ എത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ യുവതി ട്രെയിനിൽ നിന്ന് എടുത്തു ചാടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K