22 March, 2025 11:57:55 AM
ഡൽഹിയിൽ നിന്ന് വാങ്ങിയ കാറില്‍ നാട്ടിലേക്ക് മടങ്ങവെ യുവാവ് അപകടത്തില്‍ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ജാൻസിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം സ്വദേശി ദീപുവാണ് (35) മരിച്ചത്. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിൽ നാട്ടിലേക്കുള്ള മടക്ക യാത്രയിലായിരുന്നു മരണം.