12 February, 2025 11:52:53 AM


നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും ജീവനൊടുക്കി



മലപ്പുറം : മലപ്പുറം ആമയൂരിൽ സുഹൃത്തായ പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19 കാരൻ തൂങ്ങിമരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സജീർ ആണ് തൂങ്ങിമരിച്ചത്. ചാലിയാർ പുഴയിൽ എടവണ്ണ പുകമണ്ണിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ചാലിയാ‍ർ പുഴയിൽ എത്തിയ യുവാവ് പുകമണ്ണ് കടവിൽ തൂങ്ങി മരിക്കുകയായിരുന്നു. നേരത്തെ ജീവനൊടുക്കിയ പതിനെട്ടുകാരിയും സജീറും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു.

ഫെബ്രുവരി മൂന്നിനാണ് ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്നായിരുന്നു പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് പെൺകുട്ടിയ്ക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K