25 August, 2024 05:46:45 PM


ഒന്നും മറക്കരുത്: വിവാദത്തിനിടയിലും പോസ്റ്റുമായി മഞ്ജുവാര്യർ



കൊച്ചി: ജസ്റ്റിസ്ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിൽ ആരോപണങ്ങൾ തുടരുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി നടി മഞ്ജു വാര്യർ. മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത് ഒന്നും മറക്കരുതെന്നാണ്. ഒരു സ്ത്രീ പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ, മഞ്ജുവാര്യർക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരെ ഡബ്ല്യുസിസിയും രംഗത്തുവന്നിരുന്നു. അതേസമയം ഡബ്ല്യുസിസിയുടെ സ്ഥാപക അംഗം സിനിമയിൽ സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് മൊഴി നൽകിയെന്ന പരാമർശമാണ് വിമർശനത്തിലേക്ക് നയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K