05 August, 2024 06:12:05 PM


തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിന് മസ്തിഷ്‌കജ്വരം സ്ഥിരിരീകരിച്ചിരുന്നു. കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ അഖില്‍ (അപ്പു27) കഴിഞ്ഞ 23ന് ആണ് മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുന്‍പാണ് അഖിലിന് പനി ബാധിച്ചത്. തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്തില്‍ കുളിച്ചതിനു ശേഷമാണ് ഇയാള്‍ക്ക് കടുത്ത പനി തുടങ്ങിയത്. ഇതേ കുളത്തില്‍ ഇറങ്ങിയവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്ലാവറത്തലയില്‍ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗര്‍ ധനുഷ് (26) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ അനീഷിന് ഇന്ന് രാവിലെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K