19 July, 2024 08:38:50 AM


തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു



തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോ​ഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. അതേസമയം നെയ്യാറ്റിൻകരയിലെ രോ​ഗബാധയുടെ ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല.

ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകൾ പനി ചികിത്സ തേടി. 18 ദിവസത്തിനിടെ പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായി. നിലവിൽ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം കൂടുന്നതിൽ അതീവ ജാ​ഗ്രത നിർദേശവും ആരോ​ഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K