14 June, 2024 07:33:17 PM


പക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ ജൂണ്‍ 22 വരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി



ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടർ. പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ മേഖലകളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂണ്‍ 22 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകളിലും നിരോധനം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K