10 June, 2024 11:53:09 AM


വ്യാജ പാസ്പോർട്ടുണ്ടാക്കി; അബുദാബിയിലേക്ക് കടക്കാൻ ശ്രമം, ബംഗ്ലാദേശി അറസ്റ്റിൽ



കൊച്ചി : വ്യാജ മേൽവിലാസത്തിൽ പാസ്പോർട്ടുണ്ടാക്കി അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ. സെയ്തു മുല്ല എന്ന ബംഗ്ലാദേശ് പൌരനാണ് പിടിയിലായത്. പൂനെയിലെ ഒരു മേൽവിലാസത്തിലാണ് ഇയാൾ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ പൊലീസിന് കൈമാറി. ഇയാളിൽ നിന്നും നിരവധി  ബംഗ്ലാദേശി രേഖകളും ബാങ്ക് പാസ് ബുക്കും, ആധാർ കാർഡ്,  മദ്രസ്സ രേഖകൾ തുടങ്ങിയവയും കണ്ടെത്തി. 2016 ലാണ് വ്യാജ വിലാസത്തിൽ ഇന്ത്യൻ പാസ്പോർട്ട് എടുത്തതെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K