09 March, 2024 12:39:45 PM


മഞ്ഞപ്പിത്തം: മലപ്പുറത്ത് ചികിത്സയിലായിരുന്നു 36-കാരൻ മരിച്ചു



എടക്കര: മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്) ബാധിച്ച് പോത്തുകല്ലിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പാതാർ ഇടമല സ്വദേശി ഡെനീഷ് മാത്യു (36) ആണ്‌ മരിച്ചത്. 

അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡെനീഷ്. ഇന്നലെ രാത്രി 1.30 ഓടെയാണു മരണം. ഹൃദയസ്തംഭനമാണു മരണകാരണം. നിലമ്പൂർ തവളപ്പാറ എടമലയിൽ മാത്യുവിന്റെയും പരേതയായ മേരിയുടേയും മകനാണ്. ഭാര്യ: ടെസ, മക്കൾ: ആദം(3), ഇവാൻ (4 മാസം). 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K