03 March, 2024 11:43:14 AM
ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ആഗോള മാതൃക സൃഷ്ടിച്ചു- മന്ത്രി വി.എൻ. വാസവൻ
കോട്ടയം: ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ആഗോള മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് തുറമുഖ- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. പൾസ് പോളിയോ പ്രതിരോധമരുന്നു വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ നാം എപ്പോഴും ജാഗ്രതയോടെയാണ് നീങ്ങുന്നത്. അതു കൊണ്ടാണ് ഏത് മഹാമാരി വന്നാലും നമ്മൾ ലോകം ശ്രദ്ധിക്കപ്പെടുന്ന രൂപത്തിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൾസ് പോളിയോ ദിനം പൂർണ്ണ വിജയമായി തീരണ്ടേയെന്നും മന്ത്രി പറഞ്ഞു.
കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. എം. ജെ. അജിൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ശാന്തി, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. കെ.ജി.സുരേഷ്, റീജിയണൽ മെഡിക്കൽ ഓഫീസർ ആശ പി.നായർ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. എബി മാത്യു, എം. സി. എച്ച്. ഓഫീസർ ത്രേസ്യാമ്മ സെബാസ്റ്റ്യൻ, എച്ച്.എം.സി. അംഗം പി.കെ.ആനന്ദകുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.