05 February, 2024 06:48:31 PM


ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് നാളെ നാടിനു സമർപ്പിക്കും



കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.3 കോടി രൂപ ചെലവിൽ നിർമിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം നാളെ (ചൊവ്വാഴ്ച, ഫെബ്രുവരി 6) വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യ വകുപ്പുമന്ത്രി  വീണാ ജോർജ് അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് വാർഡിന്റെ നിർമാണം.
കോവിഡ് അടക്കമുള്ള പകർച്ചവ്യാധി ബാധിതർക്ക് കിടത്തിച്ചികിത്സ നൽകാനുള്ള   സൗകര്യമൊരുക്കുകയാണ് ഐസൊലേഷൻ വാർഡുകളുടെ ലക്ഷ്യം. 10 ഐ.സി.യു. കിടക്കകൾ,  ഓക്സിജൻ ലഭ്യമാക്കാനുള്ള ഉപകരണങ്ങൾ, ഡോക്ടർമാർക്കുള്ള മുറികൾ, ഡ്രെസിംഗ് റൂം, നഴ്സസ് സ്റ്റേഷൻ, ഫാർമസി എന്നിവ അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്. പകർച്ചവ്യാധികൾ ഇല്ലാത്ത സാധാരണ കാലയളവിൽ ഇവ മറ്റ് ഇതര രോഗികളുടെ അടിയന്തര ചികിത്സയ്ക്കും ഉപയോഗിക്കും.

കുടുംബാരോഗ്യകേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. നഗരസഭാധ്യക്ഷ സുഹ്‌റാ അബ്ദുൽഖാദർ അധ്യക്ഷത വഹിക്കും. നഗരസഭ ഉപാധ്യക്ഷൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. സ്ഥിരംസമിതി അധ്യക്ഷരായ ഷെഫ്‌നാ അമീൻ, പി.എം. അബ്ദുൽ ഖാദർ, റിസ്വാന സവാദ്, ഫസിൽ റഷീദ്, ഫാസില അബ്‌സാർ, നഗരസഭാംഗം ലീന ജെയിംസ്, ഡി.എം.ഒ. ഇൻ ചാർജ് ഡോ. പി.എൻ. വിദ്യാധരൻ, മെഡിക്കൽ ഓഫീസർ ഡോ. രശ്മി പി. ശശി,
വ്യാപാര വ്യവസായ ഏകോപനസമിതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.ആർ. ഫൈസൽ, അനസ് നാസർ, അൻവർ അലിയാർ, കെ.ഐ. നൗഷാദ്, ഷഹീർ കരുണ, സുബൈർ വെള്ളാപ്പള്ളി, അഡ്വ. ജെയിംസ് വലിയ വീട്ടിൽ, റഫീഖ് പട്ടരുപറമ്പിൽ, റസിം മുതുകാട്ടിൽ, അക്ബർ നൗഷാദ്, ഷനീർ മഠത്തിൽ, സോയി ജേക്കബ് നൗഫൽ കീഴേടം എന്നിവർ പങ്കെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K