17 January, 2024 11:14:07 AM
'ഡിസീസ് എക്‌സ്'; കോവിഡിന് പിന്നാലെ ആശങ്ക പരത്തി പുതിയ മഹാമാരി
സ്വിറ്റ്‌സര്‍ലന്‍ഡ്: ലോകത്തെയാകെ പിടിച്ച് കുലുക്കിയ മഹാമാരിയായിരുന്നു കോവിഡ്. ആ പ്രതിസന്ധിയിൽ നിന്ന് കരകയറി വരികയാണ് നാം. ഇപ്പോഴിതാ മറ്റൊരു മഹാമാരി ലോകജനതയെ പിടിച്ചുകുലുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതിനെ നേരിടുന്നതിനുള്ള മാർഗങ്ങൾകണ്ടെത്തുന്നതിനായി ലോകനേതാക്കളും ശാസ്ത്രജ്ഞരും യോഗം ചേർന്നു. ഡിസീസ് എക്‌സ് എന്നാണ് പുതിയ രോഗത്തിന് നൽകിയിരിക്കുന്ന പേര്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലാണ് നേതാക്കള്‍ അവരുടെ ആശങ്കകള്‍ പ്രകടിപ്പിച്ചത്.
മഹാമാരിക്ക് കാരണമാകുമെന്ന് കരുതുന്ന രോഗാണു ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ ഈ രോഗാണു പരത്തുന്ന പകര്‍ച്ചവ്യാധി മറ്റൊരു മഹാമാരിക്ക് കരണമായേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. എബോള, സിക വൈറസ് എന്നീ മാരക രോഗങ്ങളുടെ പട്ടികയിൽ ലോകാരോഗ്യ സംഘടന ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
മഹാമാരിക്ക് കാരണമാകുമെന്ന് കരുതുന്ന രോഗാണു ഇപ്പോഴും അജ്ഞാതമാണ്. ഈ രോഗാണു പരത്തുന്ന പകര്‍ച്ചവ്യാധി മറ്റൊരു മഹാമാരിക്ക് ഇടയാക്കിയേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബോധവത്കരണ പരിപാടികളുടെ ഭാഗമായി എബോള, സിക വൈറസ് എന്നി മാരക രോഗങ്ങളുടെ പട്ടികയില്‍ ഇതിനെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വിനാശകരമായ ഒരു പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ഡിസീസ് എക്‌സ് എന്ന പേര് ഇതിന് കൊടുത്തിരിക്കുന്നത്.