26 December, 2023 11:04:11 AM


സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: ആക്ടീവ് കേസുകൾ 3096



തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ സ്ഥിരീകരിച്ചത് 32 കോവിഡ് കേസുകൾ. ഇതോടെ കേരളത്തില്‍ ആകെ 3096 ആക്റ്റീവ് കേസുകൾ. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം കോവിഡ് കേസുകള്‍ കര്‍ണാടകയില്‍ കൂടുകയാണ്. 92 കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തു.തമിഴ്നാട്ടില്‍ 4പേര്‍ക്ക് കൊവിഡ് ഉപവകഭേദമായ ജെഎന്‍. 1 സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ വന്നത് നവംബറില്‍ വിദഗ്ധ പരിശോധനയ്ക്ക്‌അയച്ച സാമ്ബിളുകളുടെ ഫലം ആണ് ,4 പേരും രോഗമുക്തര്‍ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K