22 December, 2023 10:16:33 AM


സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തമന്ത്രാലയം. ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2699 ആണ്. 

കഴിഞ്ഞ 24 മണിക്കൂറിക്കൂറിനിടെ 388 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2997 ആണ് രാജ്യത്തെ ആക്ടീവ് കേസുകൾ.

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാ​ഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കൂടുതൽ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ ഇന്ന് മുതൽ ശക്തമാക്കും. കൂടുതൽ പരിശോധന നടത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K