17 December, 2023 09:24:21 AM


'പകർച്ചപനിയല്ല, വീണ്ടും കൊവിഡ്': 1324 പേർ ചികിത്സയിൽ; രണ്ട് മരണം കൂടി



കോട്ടയം : നീണ്ട ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ആയിരം കടന്നു. ഇന്നലെ രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കുന്നുമ്മല്‍ കളിയാട്ട് പറമ്ബത്ത് കുമാരൻ (77), കണ്ണൂര്‍ പാനൂ‌ര്‍ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണ് മരിച്ചത്.


നിലവില്‍ 1324 പേരാണ് ചികിത്സയിലുള്ളത്. ഇതിന്റെ രണ്ടിരട്ടിയിലധികം ആളുകള്‍ കൊവിഡ് തിരിച്ചറിയാതെ പകര്‍ച്ചപനിയ്ക്ക് സ്വയം ചികിത്സിക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ കണക്ക്. കടുത്ത ചുമ, തൊണ്ടയിലെ അസ്വസ്ഥത,ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവയാണ് പ്രകടമാവുന്നത്.


പ്രായമായവരും ഗര്‍ഭിണികളും ജാഗ്രത പുലര്‍ത്തണം. ഡെങ്കി,എലിപ്പനി കേസുകളും സംസ്ഥാനത്ത് കൂടുതലാണ്. പനിബാധിതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി രോഗം കണ്ടെത്തി ചികിത്സിക്കണം. കൊവിഡിന്റെ പുതിയ വകഭേദം ജെ.എൻ വണ്‍ ആണ് ഇപ്പോള്‍ പടരുന്നതെന്ന് വിദഗ്ധർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K