04 November, 2023 12:38:24 PM


തലശേരിയിൽ സിക വൈറസ് സ്ഥിരീകരിച്ചു; നൂറോളം പേർ നിരീക്ഷണത്തിൽ‌



കണ്ണൂർ: തലശേരി ജില്ലാ കോടതിയിൽ ജീവനക്കാർക്ക് അഭിഭാഷകർക്കുമുൾപ്പെടെ നൂറോളം പേർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനു കാരണം സിക വൈറസാണെന്ന് സൂചന. രോഗലക്ഷണങ്ങളുണ്ടായ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

മറ്റുള്ളവർക്ക് വൈറസ് ബാധയാണോ ഉണ്ടായത് എന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. രോഗലക്ഷണം ഉള്ളവരുടെ സാംമ്പിളുകളിൽ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായതോടെ കൂടുതൽ പേരെ പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്‍റെ ലക്ഷണങ്ങളാണിവ. കൊതുകു പരത്തുന്ന രോഗമാണ് സിക. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് ചിലര്‍ക്ക് അനുഭവപ്പെട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K