12 October, 2023 10:28:36 AM
മനുഷ്യശരീരത്തിന്‍റെ അത്ഭുതക്കാഴ്ചകളുമായി 'മെഡക്സ്' വീണ്ടും കോട്ടയത്ത്
കോട്ടയം : മനുഷ്യശരീരത്തിന്‍റെ അത്ഭുതക്കാഴ്ചകളുമായി കോട്ടയം മെഡിക്കൽ കോളേജിൽ 'മെഡക്സ്' പ്രദർശനം ഒരുങ്ങുന്നു. മെഡിക്കൽ കോളജിന്‍റെ അറുപതാം വാർഷികത്തിന്‍റെ ഭാഗമായി ഈ മാസം 26 മുതൽ നവംബർ 12 വരെയാണ് പ്രദർശനം.
സ്റ്റുഡന്റ്സ് യൂണിയന്‍റെ നേതൃത്വത്തിൽ ഓൾഡ് ക്യാംപസ്, പഴയ ഓഡിറ്റോറിയം, എംഎച്ച്എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലായി 4 മണിക്കൂർ നീളുന്ന വിസ്മയക്കാഴ്ചയാണ് ഒരുക്കുന്നത്. 5 ജില്ലകളിൽ നിന്നായി നാലര ലക്ഷം കാഴ്ചക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. ടിക്കറ്റ് നിരക്കിൽ തീരുമാനമായിട്ടില്ല. വിദ്യാർഥികൾക്ക് പ്രത്യേക ഇളവുണ്ടാവും