27 September, 2023 09:26:30 AM


ജീവിതശൈലി രോഗങ്ങൾ: കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ യോഗാ പരിശീലനം



കോട്ടയം: വയസ്‌ക്കരയിലുളള ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രൂപീകൃതമായ ആയുഷ് യോഗാ ക്ലബ്ബിൽ ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് യോഗാ പരിശീലനം നൽകുന്നു. കോട്ടയം നഗരസഭയിലെ 20, 21, 22, 29 വാർഡുകളിലെ രോഗികൾക്ക് സെപ്റ്റംബർ 30 ശനിയാഴ്ച്ച രാവിലെ 8 മുതൽ 9 മണി വരെ പരിശീലനം ലഭിക്കും. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
ഫോൺ : 7012515802, 9400630465


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K