21 September, 2023 01:10:08 PM


നിപയില്‍ ആശ്വാസം: 24 സാമ്പിളുകൾ കൂടി നെഗറ്റീവ്



കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തുടർച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 3 പരിശോധനാ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള 9 വയസുകാരന്‍റെ നില കൂടുതൽ മെച്ചപ്പെട്ടതായും ഓക്സിജന്‍ സപ്പോര്‍ട്ട് മാറ്റിയതായും മന്ത്രി അറിയിച്ചു.

ആദ്യ ഇന്‍ക്യുബേഷന്‍ പിരീഡ് പൂർത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പർക്കപ്പട്ടികയിലുള്ള 980 പേരാണ് ഇനി ഐസൊലേഷനിലുള്ളത്. 11 പേർ കോഴിക്കോട് മെഡിക്കൽ കോളെജിലാണ് ഐസൊലേഷനിലുള്ളത്. രോഗവ്യാപനം തടയാന്‍ കഴിഞ്ഞുവെന്നും ഇതിമുതൽ സ്ഥിരം സർവൈലന്‍സ് സംവിധാനം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഔട്ട് ബ്രേക്ക് സമയത്തു തന്നെ ആദ്യ കേസ് കണ്ടുപിടിക്കാന്‍ സാധിക്കുന്നത് ഇതാദ്യമായാണ്. രണ്ടാമത് മരണമടഞ്ഞയാളുടെ മൃതദേഹം വിട്ടുകൊടുക്കാതെ നിപ പരിശോധന നടത്തിയതാണ് രോഗം കണ്ടുപിക്കാനും വേഗത്തിൽ പ്രതിരോധമൊരുക്കാനും സാധിച്ചതെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K