14 September, 2023 02:32:10 PM
തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിക്ക് നിപയില്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചു. ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയെ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ബൈക്കില്‍ പോകവേ വവ്വാല്‍ മുഖത്തടിച്ചുവെന്ന് വിദ്യാര്‍ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണ്.