13 September, 2023 03:21:25 PM
2 ആരോഗ്യ പ്രവർത്തകർക്ക് നിപയെന്ന് സംശയം; സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു
കോഴിക്കോട്: 2 ആരോഗ്യപ്രവർത്തകർക്ക് നിപ രോഗബാധയെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടെ സ്രവ സാംപിളുകൾ പൂനെയിലേക്ക് പരിശോധനയ്ക്ക അയച്ചു.
അതിനിടെ മരുതോങ്കോരയിൽ നിപ ബാധിച്ച് മരിച്ചാളുടെ റൂട്ട് മാപ്പ് അധികൃതർ പുറത്തിറക്കി. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ (48) റൂട്ടുമാപ്പാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്.
*ഓഗസ്റ്റ് 22 നാണ് രോഗലക്ഷണങ്ങൾ കാണുന്നത്
*23 ന് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു
*ഓഗസ്റ്റ് 25 ന് മുള്ളൂർ കുന്ന് ഗ്രാമീണ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി
*ഓഗസ്റ്റ് 26 ന് കുറ്റ്യാടി ക്ലിനിക്കിലെത്തി ഡോക്‌ടന്‍റെ കണ്ടു
*28 ന് തൊട്ടിൽ പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
*ഓഗസ്റ്റ് 29 ന് ആബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്
*ഓഗസ്റ്റ് 30 ന് മരണം