12 September, 2023 10:09:34 AM
കോഴിക്കോട് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ച സംഭവം: നിപ വൈറസെന്ന് സംശയം
കോഴിക്കോട്: രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ വൈറസ് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയിലാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിന്‍റെ കാരണം സംബന്ധിച്ച് വരുന്ന മണിക്കൂറുകളില്‍ വ്യക്തത വരുത്താനാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. നിപ സംശയിക്കുന്ന നാലുപേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.