25 July, 2023 06:33:05 PM
അഗ്രികള്‍ച്ചര്‍ ഓഫീസര്‍ നിയമനം; ജൂലൈ 31 ന് കൂടിക്കാഴ്ച
പാലക്കാട്: അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്‍റെ കീഴില്‍ നടപ്പാക്കി വരുന്ന കാര്‍ഷിക ഉദ്യമപദ്ധതിയായ 'നമ്ത് വെള്ളാമെ' പദ്ധതിയിലെ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. അഗ്രികള്‍ച്ചര്‍ ബിരുദമാണ് യോഗ്യത. പ്രവര്‍ത്തി പരിചയം, ഉയര്‍ന്ന യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.
പ്രായപരിധി 18 നും 36 നും മധ്യേ. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡാറ്റയും സഹിതം ജൂലൈ 31 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382