12 July, 2023 02:50:45 PM
ചേർത്തലയിൽ ഡെങ്കിപ്പനി ബാധിച്ച് എട്ടുവയസുകാരി മരിച്ചു
ആലപ്പുഴ: ചേർത്തലയിൽ ഡെങ്കിപ്പനിയെ തുടർന്ന് ചികിത്സയിലിരുന്ന എട്ടുവയസുകാരി മരിച്ചു. ചേർത്തല മരുത്തോർവട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ്-രോഗിണി മകൾ സാരംഗിയാണ് മരിച്ചത്. വെള്ളിയാകുളം ഗവ.എൽപി സ്കൂൾ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ്.