08 July, 2023 05:03:07 PM


മലപ്പുറത്ത് ഒൻപതു വയസ്സുകാരി പനി ബാധിച്ച് മരിച്ചു



മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. പനി ബാധിച്ച് ഒൻപതു വയസ്സുകാരി മരിച്ചു. മങ്കട സ്വദേശികളായ  മുഹമ്മദ് അഷ്റഫ് - ജനിഷ ദമ്പതികളുടെ മകൾ അസ്ക സോയ (9) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. തലശ്ശേരി ജനറലാശുപത്രിയിലെ നഴ്സിങ് ഓഫീസറുടെ മകളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K